നിയമങ്ങൾ

 • ഈ മത്സരം ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമുള്ളതാണ്.
 • ഒരു ടീം സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക്, 1200 പോയിന്റുകൾ നൽകിയിരിക്കുന്നു.
 • ഓരോ ടീമിലും 11 കളിക്കാരുണ്ടായിരിക്കണം.
 • ഓരോ കളിക്കാരനും ഒരു നിശ്ചിത മൂല്യമുണ്ടായിരിക്കും, ഒപ്പം നിങ്ങളുടെ ടീമിലെ കളിക്കാരുടെ ആകെ മൂല്യം, 1200 പോയിന്റുകൾ കവിയരുത്.
 • നിങ്ങളുടെ ടീമിൽ ഉണ്ടായിരിക്കേണ്ടവർ:
  4-5 ബാറ്റ്‌സ്‌മാൻ2-4 ബൗളർമാർ2-4 ഓൾറൗണ്ടർമാർ1 വിക്കറ്റ്‌കീപ്പർ
 • നിങ്ങൾക്ക്, നോക്കൗട്ട് മത്സരങ്ങൾ ഉൾപ്പെടെ ടൂർണമെന്റിൽ ഉപയോഗിക്കാൻ 30 പകരക്കാരെ നൽകുന്നതാണ്
 • നിങ്ങൾ സൃഷ്ടിക്കുന്ന പ്രാരംഭ ടീം പകരക്കാരുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നില്ല. എന്നാൽ ആദ്യം സൃഷ്ടിച്ച ടീം സേവ് ചെയ്ത ശേഷം വരുത്തുന്ന മാറ്റങ്ങൾ പകരക്കാരുടെ എണ്ണം കുറയ്ക്കാനിടയാക്കും.
 • എല്ലാ മാറ്റങ്ങളും അന്നത്തെ മത്സരം ആരംഭിക്കുന്നതിന് 1 മിനിറ്റ് മുമ്പ് നടത്തേണ്ടതാണ്.
 • മത്സരത്തിനിടയിൽ നിങ്ങൾക്ക് ടീമിൽ മാറ്റങ്ങൾ വരുത്താനാവില്ല. മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ ടീമിൽ വരുത്തുന്ന ഏതൊരു മാറ്റവും മത്സരത്തിന് ശേഷം മാത്രമേ പ്രതിഫലിക്കുകയുള്ളൂ.
 • .11 പേരുള്ള ഓരോ ടീമിനും ഒരു ക്യാപ്റ്റൻ ഉണ്ടായിരിക്കണം.
 • .ക്യാപ്റ്റൻമാർക്ക്, മത്സരത്തിൽ ഇരട്ടി പോയിന്റുകൾ ലഭിക്കും (പോസിറ്റീവായാലും നെഗറ്റീവായാലും).
 • .കളിക്കാരൻ നിങ്ങളുടെ ടീമിലായിരിക്കുന്നിടത്തോളം ഓരോ മത്സരത്തിന് മുമ്പും നിങ്ങൾക്ക് ക്യാപ്റ്റനെ മാറ്റാനാവും. ക്യാപ്റ്റനെ മാറ്റുന്നത് നിങ്ങളുടെ പകരക്കാരനെ നഷ്ടമാകാൻ ഇടയാക്കില്ല.
 • .ഓരോ ദിവസവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന 3 ടീമുകൾക്ക് പ്രതിദിന സമ്മാനങ്ങൾ നൽകും, ഒപ്പം ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന 3 ടീമുകൾക്ക് ഒരു ഓവറോൾ സമ്മാനവും നൽകും.
 • .സമനില വരുന്ന സാഹചര്യങ്ങളിൽ, ഇനിപ്പറയുന്ന ക്രമത്തിൽ ടൈ ബ്രേക്കറുകൾ ഉപയോഗിക്കും:
  • ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ സൃഷ്ടിക്കപ്പെട്ട ടീം
  • ഏറ്റവും കുറവ് പകരക്കാരെ ഉപയോഗിച്ച ടീം
  • നൽകിയിരിക്കുന്ന സമയത്തിന് മുമ്പ് തന്നെ സൃഷ്ടിക്കപ്പെട്ട ടീം (ടീം സേവ് ചെയ്ത സമയത്തിന്റെ അടിസ്ഥാനത്തിൽ)
  • തുടർന്നും സമനിലയാണെങ്കിൽ, വിജയിയെ തിരഞ്ഞെടുക്കാൻ ഒരു റാൻഡം പിക്കർ ഉപയോഗിക്കുന്നതായിരിക്കും